കോവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ ആദ്യം സ്വീകരിച്ച് ചരിത്രത്തിലിടം പിടിച്ച വില്യം ബില്‍ ഷേക്‌സ്പിയര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 81 വയസായിരുന്നു. ഇംഗ്ലണ്ടിലെവാര്‍വിക്ഷയറിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കോവെന്‍ട്രി നിന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനായിരുന്നു അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. റോള്‍സ് റോയ്‌സ് കമ്പനി ജീവനക്കാരനും പാരിഷ് കൗണ്‍സിലറും ആയിരുന്നു വില്യം. ഫോട്ടോഗ്രാഫറായി പ്രശസ്തി നേടിയ വില്യം സംഗീതപ്രിയനായിരുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.91 കാരിയായ മാര്‍ഗരറ്റ് കീനനും ഇതോടൊപ്പം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ബില്‍ വില്യം ഷേക്‌സ്പിയറുടെ മരണം വലിയ പ്രാധാന്യത്തോടെ ബിബിസി അടക്കമുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2021-05-26

