രാജ്യദ്രോഹ കുറ്റങ്ങളെ ദയവു ചെയ്തു ആരും ന്യായീകരിക്കരുതെന്ന് സന്തോഷ് പണ്ഡിറ്റ്

കൊച്ചി : ഇന്ത്യയിലെ എല്ലാ നിയമങ്ങളും ലക്ഷദ്വീപിനും ബാധകമാണെന്ന് സന്തോഷ് പണ്ഡിറ്റ്. ലക്ഷദ്വീപില്‍ കഴിഞ്ഞ മാര്‍ച്ചില്‍ മയക്കുമരുന്നും തോക്കുകളും പിടികൂടിയ വാര്‍ത്ത സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, ജിഹാദികളും കമ്യൂണിസ്റ്റ് അനുഭാവികളും ആക്രമണം കടുപ്പിച്ചതോടെയാണ് മറുപടിയുമായി പണ്ഡിറ്റ് രംഗത്തെത്തിയത്. ആ തീവ്രവാദികളെ പിടിച്ചത് പണ്ഡിറ്റ് അല്ല . പിടിക്കപ്പെട്ടത് പാകിസ്താന്‍കാരായതു കൊണ്ട്, വാര്‍ത്തക്ക് ലക്ഷദ്വീപ് ബന്ധം ഉള്ളത് കൊണ്ടും രാജ്യദ്രോഹ കുറ്റങ്ങളെ ദയവു ചെയ്തു ആരും ന്യായീകരിക്കരുതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. കള്ളക്കടത്തിനെ എതിര്‍ത്തില്ലേലും മിണ്ടാതെ ഇരിക്കണം. ലക്ഷദ്വീപിലും ഇന്ത്യയിലെ എല്ലാ നിയമങ്ങളും ബാധകമാണ്, ഓര്‍ക്കുക.’ എന്ന മറുപടിയാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത് .3000 കോടി രൂപയുടെ മൂല്യമുള്ള 300 കിലോ ഹെറോയിനും ആയിര കണക്കിന് തോക്കിന്റെ തിരകളും ലക്ഷദ്വീപിന്റെ സമീപം പിടികൂടിയെന്നായിരുന്നു പണ്ഡിറ്റ് പങ്ക് വച്ച വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.