തിരുവനന്തപുരം: 96 വോട്ടുകളുമായി പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.സി വിഷ്ണുനാഥിന് 40 വോട്ട് മാത്രമാണ് ലഭിച്ചത്. രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. തൃത്താലയില്‍ നിന്നുള്ള എം.എല്‍.എയാണ് രാജേഷ്. സ്പീക്കര്് തിരഞ്ഞെടുപ്പിനുശേഷം പിരിയുന്ന സഭ ഗവര്്ണറുടെ നയപ്രഖ്യാപനത്തിനായി 28-ന് ചേരും.
2021-05-25

