ലക്ഷദ്വീപില്‍ തീവ്രവാദ ശക്തികള്‍ക്ക് കാശ്മീര്‍ മോഡല്‍ പിന്തുണ

ലക്ഷദ്വീപില്‍ കാശ്മീര്‍ മോഡല്‍ പ്രതിഷേധവുമായി തീവ്രവാദ ശക്തികള്‍ക്ക്പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസും. 2020 ഡിസംബറിലാണ് പ്രഫുല്‍ ഖോഡ അഡ്മിനിസ്‌ട്രേറ്ററായി ദ്വീപില്‍ എത്തുന്നത്. തുടര്‍ന്ന് ദ്വീപില്‍ നിരവധി ലഹരി വേട്ടകള്‍ നടത്തുകയും ബോട്ടുകള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേലിനെതിരെയെന്ന രീതിയല്‍ രാജ്യവിരുദ്ധ മോഡല്‍ പ്രതിഷേധമാണ് ദ്വീപില്‍ നടക്കുന്നത്. ദ്വീപിലേക്കുള്ള ലഹരിവരവ് തടയാനും കൃത്യമായ ശിക്ഷ ഉറപ്പാക്കാനുമായി അഡ്മിനിസ്‌ട്രേറ്റര്‍ അടിയന്തരമായി ഗുണ്ടാ ആക്ട് നടപ്പിലാക്കിയിരുന്നു.

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ അദേഹം സ്വീകരിച്ചിരുന്നു. ദ്വീപില്‍ വിഭാഗിയ പ്രവര്‍ത്തനം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു. എന്‍ആര്‍സി/സിഎഎക്കെതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ ലക്ഷദ്വീപില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ദ്വീപുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപഭോഗം വര്‍ധിച്ച് വരുന്നതിനാല്‍ പല ദ്വീപിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ദ്വീപിലെ ജനസംഖ്യ ക്രമാതീതമായി ഉയരുന്നത് തടയാനായി രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ഈ നിയമങ്ങള്‍ക്കെതിരെയാണ് ദ്വീപില്‍ കടന്നുകൂടിയിരിക്കുന്ന തീവ്രവാദ ശക്തികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ സംഘത്തിന് എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ട്, സിപിഎം കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ പിന്തുണയുണ്ട്. മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ കോവിഡ് സാഹചര്യങ്ങളുടെ മറവില്‍ മദ്യവും കഞ്ചാവും ഉള്‍പ്പെടെ ലഹരി വസ്തുക്കളും എത്തിയിരുന്നു. ആറുമാസത്തിനിടെ ലക്ഷദ്വീപ് പൊലീസ് വിവിധ ദ്വീപുകളിലായി 18ലധികം ലഹരിവേട്ടയാണ് നടത്തിയത്.