വിഡി സതീശന് ആശംസയറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് ആശംസയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നു.എന്നാണ് മുഖ്യമന്ത്രി തന്റെ സോഷ്യൽ മീഡിയാ കുറിപ്പിൽ പറയുന്നത്.

സർക്കാരിന്റെ എല്ലാ നല്ല കാര്യങ്ങളെയും ആത്മാർത്ഥമായി പിന്തുണയ്ക്കുമെന്നും ക്രിയാത്മക പ്രതിപക്ഷം ജനം ആഗ്രഹിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിലൂടെ സതീശൻ പറഞ്ഞിരുന്നു.വൈകിട്ട് തന്റെ വാർത്താസമ്മേളനം ആരംഭിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ വിഡി സതീശന് ആശംസകൾ നേർന്നത്.