പൊലീസില്‍ വന്‍ അഴിച്ചുപണി, ലോക്‌നാഥ് ബെഹ്‌റ അടുത്തമാസം വിരമിക്കും

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരില്‍ പൊലീസില്‍ വന്‍ അഴിച്ചുപണി. ലോക്‌നാഥ് ബെഹ്‌റ അടുത്ത മാസം വിരമിക്കാനിരിക്കെയാണ് പുതിയ പൊലീസ് മേധാവിയുമായി അടിമുടി മാറ്റത്തിന് ഡിപ്പാര്‍ട്ട്‌മെന്റ് കാത്തിരിക്കുന്നത്. രണ്ടാം വരവില്‍ പിണറായി സര്‍ക്കാരിന്റെ ആദ്യ ദൗത്യം പുതിയ പൊലീസ് മേധാവിയെ കണ്ടെത്തലാണ്. പിണറായി വിശ്വസ്തന്‍ ടോമിന്‍ തച്ചങ്കരിയും വിജിലന്‍സ് ഡയറക്ടര്‍ സുധേഷ്‌കുമാറുമാണ് തലപ്പെത്തെത്താന്‍ സാധ്യതാപട്ടികയിലുള്ളത്. മേധാവിയായി ആര് വന്നാലും അതോടെ സേനയാകെ അഴിച്ചുപണിയും. ഒന്ന്, രണ്ട് മാസത്തിനുള്ളില് പൊലീസില്‍ സമ്പൂര്‍ണമാറ്റമുണ്ടാവും. മാത്രമല്ല, ബെഹ്‌റ ഉപദേഷ്ടാവാകുമെന്ന് അഭ്യൂഹമുണ്ട്.