രണ്ടാമത്തെ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി

കൊച്ചി: കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്‌സിജന്‍ ട്രെയിന്‍ പുലര്‍ച്ചെ രണ്ട് മണിയോടെ വല്ലാര്‍പാടത്തെത്തി. 140 മെട്രിക് ടണ്‍ ഓക്‌സിജന്‍ റൂര്‍ക്കേലയില്‍ നിന്നാണ് എത്തിച്ചത്. 118 മെട്രിക് ടണ്‍ ഓക്‌സിജനുമായി കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യ ട്രെയിന്‍ എത്തിയത്. ഏപ്രില്‍ 24 മുതലാണ് രാജ്യത്ത് ഓക്‌സിജനുമായി തീവണ്ടികള്‍ ഓടിത്തുടങ്ങിയത്. ഈ ട്രെയിനുകള്‍ തടസ്സമില്ലാതെ ഓടാന്‍ വേണ്ട ക്രമീകരണങ്ങള്‍ റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്.