തിരുവനനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് അംഗങ്ങളെ നിയമിക്കുന്ന കാര്യത്തില്‍ കര്‍ശന നിബന്ധനകളുമായി പാര്‍ട്ടി സെക്രട്ടറിയേറ്റ്. പാര്‍ട്ടി അംഗങ്ങളായ പാര്‍ട്ടിയോട് അടുത്ത ബന്ധമുള്ളവരെ പ്രൈവറ്റ് സെക്രട്ടറിമാരാക്കണമെന്നും, നിയമനങ്ങള്‍ പാര്‍ട്ടിയുടെ അനുമതിയോടെ മാത്രമേ നടത്താന്‍ പാടുള്ളുവെന്നുമാണ് കര്‍ശന നിര്‍ദ്ദേശം. മന്ത്രിമാരുടെ കാര്യത്തിലും പാര്‍ട്ടിയുടെ കര്‍ശന നിയന്ത്രണമുണ്ടാകും. പേഴ്‌സണല്‍് സ്റ്റാഫുകളായി എടുക്കുന്നവരെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നും നിര്‍ദേശമുണ്ട്. മാത്രമല്ല, പശ്ചാത്തലം പരിശോധിച്ചതിന് ശേഷം മാത്രമെ പേഴ്‌സണല്‍് സ്റ്റാഫായി നിയമനം നല്കാവുവെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടഷേനില്‍ സ്റ്റാഫിലേക്ക് വരുമ്പോള്‍ 51 വയസായിരിക്കണം പ്രായപരിധിയെന്നും നിര്‍ദ്ദേശമുണ്ട്.
2021-05-21

