തിരുവനന്തപുരം . രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. പതിനേഴ് പുതുമുഖങ്ങള്‍ അടക്കം 21 മന്ത്രിമാരാണ് അധികാരത്തലേറിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.മുന്‍ഗണനാക്രമത്തില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി. ശേഷം , രാജ്ഭവനില്‍ ചായസല്‍ക്കാരവും തുടര്‍ന്ന് മന്ത്രിസഭായോഗവും നടക്കും.സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
2021-05-20

