അന്താരാഷ്ട്ര ചാനല്‍ തുടങ്ങാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ വാര്‍ത്തകളെ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചാനല്‍ തുടങ്ങുന്നതിനായി പദ്ധതിയിടുന്നു. ഡിഡി ഇന്‍റര്‍നാഷണല്‍ എന്ന ചാനല്‍ സ്വകാര്യ പൊതു പങ്കാളിത്തത്തോടെയായിരിക്കും അവതരിപ്പിക്കുക. ബിബിസി പോലെ ഒരു ആഗോള ചാനല്‍ എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ട് വയ്ക്കുന്നതെന്ന് പ്രസാര്‍ ഭാരതി വൃത്തങ്ങള്‍ അറിയിച്ചു. ഇതിലൂടെ വിദേശങ്ങളിലെ ഇന്ത്യന്‍ ജനസമൂഹത്തേയും ആഗോള ജനതയേയും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.