കൊളംബോ: ശ്രീലങ്കയില്‍ ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കോവിഡ് സാഹചര്യത്തില്‍ ഉപേക്ഷിച്ചു. പാകിസ്ഥാനില്‍ നടത്താനിരുന്ന ടൂര്‍ണമെന്റാണ് ശ്രീലങ്കയിലേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് ഒരു വര്‍ഷത്തേക്ക് നീട്ടി വച്ചത്. 2023 ലോകകപ്പുവരെ ടീമുകള്‍ക്ക് ദീര്‍്ഘമായ ഒഴിവില്ലാത്തതിനാല്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കുകയായിരുന്നു.
2021-05-20

