തിരുവനന്തപുരം: കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ ലോകശ്രദ്ധ വരെ പിടിച്ചുപറ്റിയ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇത്തവണ മന്ത്രിയാകില്ല. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി ശൈജല വിജയിച്ചപ്പോള്‍ മന്ത്രിയായി തുടരുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചു. പുതുമുഖങ്ങള്‍ വരട്ടെയെന്ന മുതിര്‍ന്ന നേതാക്കളുടെ നിലപാടിനെ തുടര്‍ന്നായിരുന്നു ഇത്. വ്യക്തിപ്രഭാവത്തിനു മുന്‍തൂക്കം നല്‌കേണ്ടതില്ലെന്നു ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി.പാര്‍്ട്ടി തീരുമാനം അംഗീകരിക്കുന്നതായി കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിപദത്തിലെത്തിയ ആദ്യവര്‍ഷങ്ങളില്‍ ശൈലജ ടീച്ചര്‍ക്ക് നേരെ അതൃപ്തിയുണ്ടായിരുന്നുവെങ്കിലും നിപ്പയുടെ വരവിനെ ഫലപ്രദമായി തടുക്കാനും മികച്ച ഭരണാധികാരിയെന്ന നിലയില്‍ പേരെടുക്കാനും അവര്‍ക്കു കഴിഞ്ഞു. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം അവരെ ലോകശ്രദ്ധയിലേക്കുയര്‍ത്തി.
പലപ്പോഴും അര്‍ദ്ധരാത്രി സെക്രട്ടറിയേറ്റില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ ശൈലജ ടീച്ചര്‍ തിരുവനന്തപുരത്തുകാര്‍ക്ക് പതിവ് കാഴ്ചയായിരുന്നു. ടീച്ചറമ്മയെന്ന വിളിപ്പേര് കേരളത്തിലൊരു മന്ത്രിക്കു കിട്ടുന്നതും ആദ്യമായിരുന്നു. വീഴ്ചകള്‍ കണ്ടാല്‍് കര്‍ശനമായി ശാസിക്കുമെങ്കിലും എല്ലാവരോടും കരുതലോടും സ്‌നേഹത്തോടും ടീച്ചറമ്മ പെരുമാറി. കോവിഡിന്റെ ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യമന്ത്രിയുടെ മുകളിലേക്ക് ആരോഗ്യമന്ത്രിയുടെ പ്രതിച്ഛായ വളര്‍ന്നു. ശൈജല ടീച്ചറെ ഒഴിവാക്കിയതില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്.
2021-05-18