തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയൊഴിച്ച് ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എംവി ഗോവിന്ദന്, കെ രാധാകൃഷ്ണന്, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വിഎന്‍ വാസവന്, സജി ചെറിയാന്, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര് ബിന്ദു, വീണാ ജോര്‍ജ്ജ്, വി അബ്ദുള്‍ റഹ്മാന്, എന്നിവരെയാണ് മന്ത്രിമാരായി തീരുമാനിച്ചത്. കെ.കെ ശൈലജ ടീച്ചറെ പാര്‍ട്ടി വിപ്പ് സ്ഥാനത്തേക്കും തൃത്താല എംഎല്‍എ എംബി രാജേഷിനെ സ്പീക്കര്‍ സ്ഥാനത്തേക്കും തീരുമാനിച്ചു.
സിപിഎമ്മിന് പന്ത്രണ്ട് മന്ത്രിമാരും, സിപിഐക്ക് നാല് മന്ത്രിമാരും കേരളാകോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവുമാണുള്ളത്.
സിപിഎം
- പിണറായി വിജയന്
- എം.വി.ഗോവിന്ദന്
- കെ.രാധാകൃഷ്ണന്
4.കെ.എന്‍ ബാലഗോപാല്‍ - പി.രാജീവ്
- വി.എന്‍.വാസവന്
- സജി ചെറിയാന്
- വി.ശിവന് കുട്ടി
- മുഹമ്മദ് റിയാസ്
- ഡോ.ആര്.ബിന്ദു
- വീണാ ജോര്‍ജ്
- വി.അബ്ദു റഹ്മാന്
സിപിഐ
- പി.പ്രസാദ്
- കെ.രാജന്
- ജെ.ചിഞ്ചുറാണി
- ജി.ആര്. അനില്‍
- റോഷി അഗസ്റ്റിന് – കേരളാ കോണ്‍ഗ്രസ് എം
- കെ.കൃഷ്ണന്‍കുട്ടി – ജെഡിഎസ്
- അഹമ്മദ് ദേവര്‍കോവില്‍ – ഐഎന്‍എല്‍
- ആന്‍ണി രാജു – ജനാധിപത്യ കേരള കോണ്‍ഗ്രസ്
- എ.കെ.ശശീന്ദ്രന് – എന്‍സിപി