പലസ്തീന്‍കാരെ കൊന്നൊടുക്കുന്ന സാമ്രാജ്യത്വ ചട്ടുകമാണ് ഇസ്രയേലെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം : ഇസ്രായേലി സൈന്യത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് പ്രതിഷേധം വ്യക്തമാക്കുന്നത്. കിഴക്കന്‍ ജെറുസലേമിന്റെ പൂര്‍ണമായ അധിനിവേശം ലക്ഷ്യം വച്ചാണ് ഇസ്രായേല്‍ നീങ്ങുന്നതെന്നും പലസ്തീന്‍കാരെ കൊന്നൊടുക്കുന്ന സാമ്രാജ്യത്വ ചട്ടുകമാണ് ഇസ്രയേലെന്നും പലസ്തീനിലെ ജനതയ്ക്ക് തങ്ങളുടെ മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്ന് പ്രസ്താവിക്കുന്ന യു.എന്‍ പൊതുസഭ പ്രമേയം പോലും മുഖവിലക്കെടുക്കാന്‍ ഇസ്രയേല്‍ തയ്യാറാകുന്നില്ലെന്നും അതിജീവനത്തിനായി പൊരുതുന്ന പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണ്. ഡി വൈ എഫ് ഐ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം എന്ന വിഷയത്തില്‍ ഡിവൈഎഫ്‌ഐ വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്.