‘മുള്ളിനെ മുള്ളുകൊണ്ട് എടുക്കും; ജിഹാദികളുടെ പണം പറ്റുന്ന മാധ്യമ പ്രവര്‍ത്തകരെ ബിജെപിക്കറിയാം; ഇവരുടെ തന്ത്രങ്ങളില്‍ വീഴരുതെന്നും അണികളോട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.കഴിഞ്ഞ കുറേ ദിവസങ്ങളായി നിങ്ങളില്‍ നിരവധി പേര് കേരളത്തിലെ മാധ്യമങ്ങളോട്, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളോട് ബിജെപി സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും സന്ദേശങ്ങളായും അറിയിക്കുകയാണ്.
ബംഗാളിലെ ഹിന്ദു വംശഹത്യയോട് മുഖം തിരിച്ചു നില്‍ക്കുകയും അതെക്കുറിച്ച് ചോദിപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തക അങ്ങേയറ്റം ഹീനവും ധിക്കാരം കലര്‍ന്നതുമായ മറുപടി നല്‍കിയതുമാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം.
ഏഷ്യാനെറ്റ് ന്യൂസ് ചാനലുമായി ഇനി ബിജെപി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചാ പരിപാടികളില്‍ ബിജെപി പ്രതിനിധികള്‍ പങ്കെടുക്കില്ല എന്നും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള മാധ്യമങ്ങളും ബിജെപിയും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശം എന്ന തകലക്കെട്ടോടെയാണ് സുരേന്ദ്രന് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.