വാഷിങ്ടന്‍: കോവിഡ് വാക്‌സിന്റെ ഡോസുകള്‍ പൂര്‍ണമായും എടുത്തവര്‍ മാസ്‌ക് ധരിക്കേണ്ടെന്ന് അമേരിക്ക. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകള്‍ അമേരിക്ക ഇളവുകള്‍ നല്‍കി. ഇത്തരം ഇളവുകള്‍ വഴി കൂടുതല്‍ പേര്‍ വാക്‌സിനെടുക്കാന്‍ സന്നദ്ധരാകുമെന്നും യുഎസ് കണക്കുക്കൂട്ടുന്നു. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍് ആന്റ് പ്രിവന്‍ഷന്റെ നിര്‍ദേശമാണ് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ പൗരന്മാരെ അറിയിച്ചത്.കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തമാണിതെന്നും മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ അഭിവാദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
2021-05-14