കള്ളപ്പണം അക്കൗണ്ടില്‍ ഇല്ലെന്നും, വ്യാപാരം നടത്തിയ തുകയാണതെന്നും ബിനീഷ് കോടിയേരി

ബെംഗളുരു: മീന്‍-പച്ചക്കറി വ്യാപരത്തിലൂടെയാണ് അക്കൗണ്ടില്‍ കൂടുതല്‍പണം എത്തിയതെന്ന് ബിനീഷ് കോടിയേരി. കള്ളപ്പണം വെളുപ്പിക്കല്‍് കേസില്‍ നല്‍കിയ ജാമ്യപേക്ഷയില്‍ കര്‍ണാടക ഹൈക്കോടതി നടന്ന വാദത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒരാഴ്ചത്തേക്ക് മാറ്റി. കാന്‍സര്‍ ബാധിതനായ പിതാവിനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷ നല്‍കിയത്. ബിനീഷിന്റെ ജാമ്യപേക്ഷ എന്‌ഫോഴ്‌സ്‌മെന്റ് പ്രത്യേക കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.
അവധിക്ക് ശേഷം ജാമ്യപേക്ഷ ലിസ്റ്റ് ചെയ്യാമെന്ന് കോടതി അറിയിച്ചു.മേയ് 19 ന് കേസ് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.കഴിഞ്ഞവര്‍ഷം ഒകടോബര്‍ 29നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്.