വാഷിംഗ്ടണ്‍: ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക. റോക്കറ്റുകള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും , ആക്രമണങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബൈഡന്‍.അതേസമയം ഇസ്രയേല്‍ – പാലസ്തീന്‍ സംഘര്‍ഷം സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 43 ആയി.ഐക്യാരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഈജിപ്റ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സമവായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
2021-05-13

