കോഴിക്കോട്: കോണ്‍ഗ്രസിനെ ബൂത്ത് തലം മുതല്‍ സംഘടനാതിരഞ്ഞെടുപ്പ് നടത്തി ശക്തിപ്പെടുത്തണമെന്ന സാമൂഹിക ക്യാമ്പയിനുമായി പ്രവര്‍ത്തകര്‍. അടിത്തട്ട് ദുര്‍ബലമായതാണ് തിരഞ്ഞെടുപ്പിലേറ്റ ശക്തമായ തിരിച്ചടിക്കുകാരണമെന്നും നേതാക്കള്‍ ബൂത്തുകളിലൂടെ വരട്ടേ എന്ന നിര്‍ദ്ദേശവുമായി മുന്‍ കെ.പി.സി.സി. അംഗവും കോഴിക്കോട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന പൊന്നാറത്ത് ബാലകൃഷ്ണന്റെ മകന്‍ അംശുലാല്‍് പൊന്നാറത്ത് സാമൂഹികമാധ്യമങ്ങളിലൂടെ തുടക്കമിട്ട കാമ്പയിന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്.കെ.പി.സി.സി. അംഗങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേര്‍് പിന്തുണയുമായി എത്തി. പരാതി നല്‍കാനുള്ള സംവിധാനവും ക്യാമ്പയിനിലുണ്ട്. ആയിരത്തോളം പേരാണ് ഇതിനോടകം പരാതി നല്‍കിയത്. കാമ്പയിനിനെ പിന്തുണയ്ക്കുന്നവര്‍ക്കായുള്ള മിഷന്‍ പരിവര്‍ത്തന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിന് ഇതിനോടകം എണ്ണായിരത്തോളം ഫോളോവേഴ്‌സാണുള്ളത്.
ഗ്രൂപ്പ് കളി മാറ്റിയാലേ കോണ്‍ഗ്രസ് രക്ഷപ്പെടുവെന്നും, ഗ്രൂപ്പ് മാനേജര്‍മാരാണ് കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നതെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
2021-05-13

