ദില്ലി: കോൺഗ്രസിനുണ്ടായ തെരഞ്ഞെടുപ്പ് തോൽവി ഗൗരവമായി കാണണമെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. കേരളത്തിലേതടക്കമുള്ള തെരഞ്ഞെടുപ്പ് തോൽവിയുടെ യഥാർത്ഥ്യം തിരിച്ചറിയണം.തോൽവിയുടെ കാരണം സൂക്ഷ്മമായി പരിശോധിച്ച് റിപ്പോർട്ട് നൽകണം. നിരാശയെന്ന് വെറുതെ പറഞ്ഞ് പോയിട്ട് കാര്യമില്ലെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി അപ്രതീക്ഷിതവും നിരാശജനകവുമാണെന്ന് സോണിയഗാന്ധി കഴിഞ്ഞ പാര്‍ലമെൻററി പാർട്ടി യോഗത്തില്‍ പറഞ്ഞിരുന്നു.
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി. ഗൗരവതരമായ ഇടപെടല്‍ വേണമെന്ന് വ്യാപക ആവശ്യം ഉയരുന്നതിനിടെയാണ് ഇന്ന് പാർട്ടി പ്രവർത്തക സമിതി യോഗം ചേരുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനവും പ്രവർത്തകസമതിയുടെ അജണ്ടയിലുണ്ട്.തിരുത്തലുകൾ വേണമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നതിലും ചർച്ചയുണ്ടാകുമെന്നും സോണിയാ ഗാന്ധി പറഞ്ഞു.