തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര ആഴ്ചയ്ക്കിടെ 1071 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്. രോഗബാധിതരായ പലരും അവധിയിലായതോടെ മറ്റുളളവര്‍ക്ക് ജോലിഭാരം വര്‍ദ്ധിച്ചിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവരാണ്. അതുകൊണ്ടുതന്നെ കൊവിഡ് പിടികൂടിയാലും ഗുരുതരമാകില്ലെന്ന ആശ്വാസമുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് കുടുംബാംഗങ്ങളിലേക്ക് രോഗം പകരുന്നതാണ് ആശങ്ക സൃ്ഷ്ടിക്കുന്നത്. പരിശോധന കിറ്റുകളുടെ കാര്യത്തിലും സംസ്ഥാനം കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇതോടെ ഒട്ടുമിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണം കുറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ ഏപ്രില്‍ മൂന്നാം വാരം മുതലാണ് കേരളത്തില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂടാന്‍ തുടങ്ങിയത്.
2021-05-10