കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കൂടുതല്‍ ഡോമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍. മാത്രമല്ല, 15000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള രണ്ട് ടെന്റുകള്‍ സ്ഥാപിച്ച് 1000 കിടക്കകള്‍ തയ്യാറാക്കാനും നടപടികള്‍ ആരംഭിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഒരു ഡോമിസിലിയറി കെയര്‍ സെന്ററോ എഫ്എല്‍ടിസിയോ മൂന്ന് ദിവസത്തിനകം ആരംഭിക്കണമെന്നാണ് കളക്ടറുടെ നിര്‍ദ്ദേശം.എറണാകുളത്ത് 4767 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ദിവസും പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ ബെഡുകള്‍ സജ്ജീകരിക്കുകയാണ്.ഇവിടങ്ങളിലേക്കായി രണ്ടായിരം നഴ്‌സുമാരെയും ഇരുന്നൂറ് ഡോക്ടര്‍മാരെയും നിയമിക്കുന്നതിനുള്ള നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും.
2021-05-10

