ബിജെപിയുടെ വോട്ട് ചോരാന്‍ കാരണം കോര്‍ഡിനേഷന്റെ കുറവെന്ന് പി സി ജോര്‍ജ്ജ്

കൊച്ചി: കോഓര്‍ഡിനേഷന്റെ കുറവാണ് ബിജെപിക്ക് വോട്ട് ചോരാന്‍ ഇടയാക്കിയതെന്നും സംസ്ഥാനത്ത് ബിജെപിക്ക് വളരാന്‍ സാഹചര്യമുണ്ടെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. കോണ്‍ഗ്രസ് നന്നായാല്‍ കൊള്ളാമെന്നും ബിജെപി കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നേതൃത്വമാണ് കോണ്‍ഗ്രസിന് ആവശ്യമെന്നും ഉമ്മന്‍ചാണ്ടിയെ കൊണ്ട് ഇനി പറ്റുകയില്ലെന്നും അദ്ദേഹം പറഞ്ഞു.വെറുതേ ഭരിച്ചു പോകാമെന്ന് ആരും കരുതരുത്. ഭൂരിപക്ഷം ഉണ്ടെന്നുകരുതി ആരെയും കക്കാന്‍ അനുവദിക്കില്ല. പൂഞ്ഞാറില്‍ തോറ്റെങ്കിലും തെരഞ്ഞെടുപ്പ് രംഗത്തു നിന്നും പിന്മാറില്ല. പൊതു പ്രവര്‍ത്തനം നടത്താന്‍ എംപിയുടേയും എംഎല്‍എയുടേയും പദവി ആവശ്യമില്ലെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.