ജനീവ: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണം വ്യാപനശേഷി കൂടിയ വൈറസ് വകഭേദമാണെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്. ഇന്ത്യയിലെ കോവിഡ് വ്യാപനം ത്വരിതപ്പെടുത്തിയതിന് പ്രധാനമായി ചില കാരണങ്ങളുണ്ടെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. കോവിഡ്-19 ന് കാരണമാകുന്ന ബി.1.617വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. ബി.1.617 വകഭേദത്തില്‍ തന്നെ രൂപാന്തരം സംഭവിച്ച, വിവിധസ്വഭാവം പുലര്‍ത്തുന്ന വ്യത്യസ്തയിനങ്ങളെ ലോകാരോഗ്യസംഘടന അടുത്തകാലത്ത് കോവിഡ് വൈറസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹികമായ കൂടിച്ചേരലുകളും വന്‍ ആഘോഷപരിപാടികളും വൈറസ് വ്യാപനം ത്വരിതപ്പെടുത്തി. ജനങ്ങല്‍ മാസ്ക് ഉപേക്ഷിച്ചതും മറ്റ് പ്രതിരോധമാര്‍ഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തത് രണ്ടാം തരംഗത്തിന് കാരണമായി. വൈറസിന്റെ സാന്നിധ്യവും വ്യാപനത്തിലെ അപകടവും തിരിച്ചറിയാന്‍ വൈകിയതും രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമായി. ഒരുപരിധി കഴിഞ്ഞാല്‍ വ്യാപനത്തിന്റെ നിയന്ത്രണം അസാധ്യമാണ്. അതാണ് ഇപ്പോഴത്തെ സ്ഥിതി. വാക്സിനില്് മാത്രം ഊന്നിയുള്ള പ്രതിരോധത്തിന് മുന്‍ഗണന നല്‍കാതെ പൊതു ആരോഗ്യനടപടികളും സാമൂഹികനടപടികളും ഏകോപിപ്പിച്ചുള്ള സമീപനമാണ് ഇപ്പോള്‍ അടിയന്തരമായി സ്വീകരിക്കേണ്ടതെന്ന് അവര്‍ ആവശ്യപ്പെട്ടു.
2021-05-09

