ന്യൂഡല്‍ഹി: കെ.സുധാകരനും വി.ഡി. സതീശനും വേണ്ടി എ.ഐ.സി.സി.യിലേക്ക് സന്ദേശ പ്രവാഹം. കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷനും വി.ഡി. സതീശനെ പ്രതിപക്ഷനേതാവുമാക്കണമെന്നാണ് ആവശ്യം. കേരളത്തില്‍ രാഷ്ട്രീയ കാര്യസമിതി ചേരാനിരിക്കെയാണ് എ.ഐ.സി.സി.യിലേക്ക് സന്ദേശ പ്രവാഹം ഉണ്ടായിരിക്കുന്നത്. കെ.സുധാകരനും വി.ഡി. സതീശനും വേണ്ടി ആയിരക്കണക്കിന് ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നു എന്നാണ് എ.ഐ.സി.സി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇംഗ്ലീഷിന് പുറമേ, ഹിന്ദിയിലും സന്ദേശങ്ങള്‍ എത്തുന്നുണ്ട്.
കെ.സി. വേണുഗോപാലിനെതിരേയും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും പരാതിയും പ്രവഹിക്കുകയാണ്. കെ.പി.സിസി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും കനത്ത പരാതി എത്തുന്നുണ്ട്. കേരളത്തില്‍ നേതൃത്വം മാത്രമാണുള്ളതെന്നും താഴേത്തട്ടില്‍ പാര്‍ട്ടി ഇല്ലെന്നുമാണ് അതിലൊന്ന്.കൂടാതെ ഗ്രൂപ്പുകള്‍ പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്നും ഗ്രൂപ്പ് മാനേജര്‍മാരാണ് കേരളത്തിലെ പാര്‍ട്ടിയുടെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും ചിലര്‍ പരാതിയില്‍ പറയുന്നുണ്ട്.

