തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ പ്രതിഷേധം.10 ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്നത് പുന:സ്ഥാപിക്കണം എന്നാണ് ആവശ്യം.രോഗികളുടെ എണ്ണം കൂടിയതോടെയാണ് ഓഫ് വെട്ടികുറച്ചത്. ഇടത് സംഘടനയായ കേരള ഗവ. നഴ്സസ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. ഇന്ന് അര മണിക്കൂര്‍ സൂചന സമരം മാത്രമാണ് നടന്നത്. ഒ.പി ബ്ലോക്കിന് മുന്നില്‍ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.
ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങിയത്. ഇത് പ്രകാരം ആഴ്ചയിലൊരു ദിവസം ഓഫ് മാത്രമാണ് നഴ്സുമാര്‍ക്ക് അനുവദിക്കുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് 7 ദിവസത്തെ ഡ്യൂട്ടിയും 3 ദിവസത്തെ ഓഫുമാണ് കൊടുത്തിരുന്നത്. പിന്നീട് രോഗികളുടെ എണ്ണം കൂടിയപ്പോള്‍ 10 ദിവസത്തെ ഡ്യൂട്ടിയും 3 ദിവസത്തെ ഓഫും ആക്കി മാറ്റി.

