മോസ്‌കോ: കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്‌നിക്കിന്റെ ഒറ്റഡോസ് വാക്ലിന് റഷ്യ അനുമതി നല്‍കി. സ്പുട്‌നിക് ലൈറ്റ് എന്നാണ് പുതിയ വാക്‌സിന്റെ പേര്. സ്പുട്‌നിക് V രണ്ടു ഡോസ് നല്‍കേണ്ടി വരുമ്ബോള്‍ സ്പുട്‌നിക് ലൈറ്റ് ഒരു ഡോസ് നല്‍കിയാല്‍ മതിയാകും.
റഷ്യയിലെ പ്രത്യക്ഷ നിക്ഷേപ ഫണ്ടാണ്(ആർഡിഐഎഫ്) ഈ വാക്സീൻ നിർമ്മാണത്തിന് വേണ്ട സാമ്പത്തിക സഹായം നൽകിയത്. 79.4 ശതമാനമാണ് വാക്സീന്റെ കാര്യക്ഷമത. രണ്ട് ഡോസുള്ള സ്പുട്നിക് വി വാക്സീൻ 91.6 ശതമാനം കാര്യക്ഷമമാണ്.
റഷ്യയില്‍ 2020 ഡിസംബര്‍ അഞ്ചു മുതല്‍ 2021 ഏപ്രില്‍ 15 വരെ നടന്ന വാക്‌സിനേഷനില്‍ സ്പുട്‌നിക് ലൈറ്റ് നല്‍കിയിരുന്നു. കുത്തിവയ്പ്പ് നല്‍കി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്. അറുപതില്‍ അധികം രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.
എന്നാൽ മരുന്നിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയോ, അമേരിക്കയിലെ ഫുഡ്സ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയോ അനുമതി ലഭിച്ചിട്ടില്ല. 10 ഡോളറിൽ താഴെയാണ് മരുന്നിന് വില. ഏതാണ്ട് 700 രൂപയോളം വരുമിത്.ഇന്ത്യയിലും സ്പുട്‌നിക് വാക്സിന് അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് രണ്ടാംതരംഗം രൂക്ഷമായതിന് പിന്നാലെ റഷ്യയില്‍ നിന്ന് സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

