തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതിയോഗം വിളിച്ചുചേര്‍ത്തശേഷം കെ പി സി സി അദ്ധ്യക്ഷസ്ഥാനം മുല്ലപ്പളളി രാമചന്ദ്രന്‍ ഒഴിഞ്ഞേക്കും.മേല്‍ത്തട്ടിലെ ആവേശത്തിനപ്പുറം സംഘടനാസംവിധാനം തകര്‍ന്നടിഞ്ഞതിന്റെ ചോദ്യങ്ങളാണ് മുല്ലപ്പളളിക്ക് നേരെ ഉയരുന്നത്.മുല്ലപ്പളളിയുടെ അന്തിമ തീരുമാനം എന്തെന്ന് അറിഞ്ഞശേഷം മതി തുടര്‍നടപടികള്‍ എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. മുല്ലപ്പളളിക്ക് പകരം ആര് കെ പി സി സി അദ്ധ്യക്ഷനാകുമെന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും.പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കാനായിരുന്നു നേരത്തെ ഹൈക്കമാന്‍ഡ് താത്പര്യപ്പെട്ടിരുന്നത്. ഐ ഗ്രൂപ്പുകാരനായ സുധാകരന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയാല്‍ പ്രതിപക്ഷനേതൃസ്ഥാനം എ ഗ്രൂപ്പ് ആവശ്യപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഐ ഗ്രൂപ്പില്‍ നിന്ന് വി ഡി സതീശന്‍, എ ഗ്രൂപ്പില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി ടി തോമസ് എന്നിവരുടെ പേരുകളാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍, രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.
2021-05-04

