കൊല്‍ക്കത്ത : തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ടിഎംസി നേതാക്കള്‍ നടത്തിയ ആക്രമണങ്ങളില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് തന്നെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. വോട്ടെണ്ണല്‍ ദിനത്തിലും ഇന്നലെയും തൃണമൂല്‍ ഭീകരതയ്ക്കാണ് ബംഗാള്‍ ജനത സാക്ഷ്യം വഹിച്ചത്. വ്യാപകമായി ബിജെപിപ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ബിജെപി ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ സംസ്ഥാന പൊലീസ് മേധാവിയെ കണ്ട് റിപ്പോര്‍ട്ട് തേടി.സംസ്ഥാനത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റിപ്പോര്ട്ട് തേടി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് ബംഗാള്‍ സന്ദര്‍ശിക്കുന്നുണ്ട്.
2021-05-04

