കോട്ടയം: പൂഞ്ഞാറിലെ തോല്‍വിക്ക് പിന്നാലെ തനിക്ക് നേരെ ഉയര്‍ന്ന വധഭീഷണിക്ക് മറുപടിയുമായി പി.സി.ജോര്‍ജ്. ഇവനെയൊക്കെ മര്യാദ പഠിപ്പിക്കാനുള്ള ആംപിയര്‍ ഇപ്പോഴും തനിക്കുണ്ട്. പോലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും അവന്‍ തന്നെ എന്ത് ചെയ്യുമെന്ന് കാണണമെന്നും പിസി പറഞ്ഞു.
വെല്ലുവിളി മുഴക്കിയവനെതിരെ പരാതി കൊടുക്കേണ്ട കാര്യമെന്താ, ഇവനെയൊക്കെ അടിച്ചു മര്യാദ പഠിപ്പിക്കാന്‍ എനിക്കറിയാമല്ലോ. എന്റെ മേത്ത് തൊട്ടാല്‍ ഒന്നിനെയും ഞാന്‍ ബാക്കി വച്ചേക്കില്ല. ഈ പട്ടികളെയൊന്നും എനിക്ക് ഭയമില്ല. എല്ലായിടത്തും വിളിച്ച് തട്ടിക്കളയും. കൊന്നുകളയും എന്നൊക്കെ പറയുന്നുണ്ട്. നെറ്റ് കോളാണ്.അവന് ധൈര്യമുണ്ടേല്‍ എന്നെ വിളിക്കട്ടെ.. അവന്‍ പറയുന്നിടത്തോട്ട് ചെല്ലാം…അവനെന്താ ചെയ്യുന്നതെന്ന് കാണട്ടെ..തല്ലുന്നോന്ന് കാണാം.
അവന്റെ വാപ്പായെ തല്ലുവെന്ന് പറഞ്ഞേര്.. ഈരാറ്റുപേട്ടയില്‍ കൂടി നടന്നുതന്നെ പോകുന്നുണ്ട്. എന്തു ചെയ്യുമെന്ന് കാണട്ടെ. എനിക്ക് പേടിയില്ല. എന്റെ മണം അടിച്ചാല്‍ അവനൊക്കെ പേടിക്കുവല്ലോ. വെറുതെ വീഡിയോയില്‍ ഉളുപ്പടിക്കുന്നതല്ലാതെ. അവനെയൊക്കെ ആരാ മൈന്‍ഡാ ചെയ്യുന്നെ. എനിക്ക് ഭയമില്ല. ഒരുത്തനും എന്നെ തല്ലത്തില്ല. നമുക്ക് കാണാം. അവന്‍ തല്ലിയേച്ച് കിടന്നുറങ്ങുന്ന പ്രശ്നമില്ല. എന്നെ തല്ലട്ടെ അവന്റെ ജീവിതം കളയുമെന്നും പിസി പറഞ്ഞു.

