സംസ്ഥാനത്ത് ഉടന്‍ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍

hotspot

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വൈകുന്തോറും സ്ഥിതികള്‍ അതീവ ഗുരുതരമാകുന്നുവെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പല ജില്ലകളിലും ഓക്‌സിജന്‍ കിടക്കകള്‍ പോലും കിട്ടാത്ത അവസ്ഥയാണുള്ളത്. ആറാം ദിനവും രോഗികളുടെ എണ്ണം 30000 ത്തില്‍ കടന്നിരിക്കുകയാണ്. 28. 37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 339441 ആയി. ഓക്‌സിജന്‍ പിന്തുണ വേണ്ട രോഗികളുടെ എണ്ണം ഈ കണക്കിലുമൊക്കെ ഇരട്ടിയിലേറെയാണ്. സ്ഥിതി അതീ ഗുരുതരമാവുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ വിദഗ്ധ സമിതിയേയും സര്‍ക്കാരിനേയും നേരിട്ടറിയിച്ചിട്ടുണ്ട്. നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല ഒരു സമ്പൂര്‍ണ അടച്ചിടല്‍ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് ആവശ്യം.രണ്ടാം ഡോസ് വാക്‌സിന്‍ മുന്‍ഗണന നല്കുന്നതിന് പകരം ആദ്യ ഡോസ് കൂടുതല്‍ പേരില്‍ എത്തിക്കാനുളള നടപടികള്‍ വേണമെന്നാണ് മറ്റൊരു ആവശ്യം.