തിരുവനന്തപുരം : 19744 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴക്കൂട്ടത്ത് മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍ വിജയിച്ചു. തവനൂരില്‍ 3066 വോട്ടിന് യുഡിഎഫിന്റെ ഫിറോസ് കുന്നുംപറമ്പിലിനെ തോല്‍പിച്ച് മുന്‍ മന്ത്രി കെ.ടി.ജലീല്‍ വിജയിച്ചു. പാലക്കാട് ആദ്യഘട്ടം മുതല്‍ മുന്നേറിനിന്ന മെട്രോമാന്‍ ഇ.ശ്രീധരനെ 3890 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. അവസാനഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഹാട്രിക് ജയം നേടി. തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കെ.ബാബു എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനെ പരാജയപ്പെടുത്തി.
ഏറ്റുമാനൂരില്‍ സിപിഎം സ്ഥാനാര്‍ഥി വി.എന്‍.വാസവന്‍ 14,303 വോട്ടിന് ജയിച്ചു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസിനെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് വിമത ലതിക സുഭാഷ് 50000ത്തില്‍ അധികം വോട്ട് പിടിച്ചു. കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് നാലായിരത്തോളം വോട്ടിന് ജയിച്ചു. 61,000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ശൈലജ നേടിയത്.15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ സംസ്ഥാനത്ത് ഇടതുതരംഗമാണ് കണ്ടത്.

