മലപ്പുറം: മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ മേയ് 14 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്. കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുളള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവാഴ്ച മുതല്‍ കാടാമ്പുഴ ഭഗവതി അമ്പലത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചു.അതേസമയം, സംസ്ഥാനത്തെ രണ്ടാം വാരാന്ത്യനിയന്ത്രണം പൂര്‍ണമാണ്. നഗരത്തിലേയ്ക്ക് എത്തുന്ന മുഴുവന്‍ ആളുകളെയും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.രാവിലെ എത്തിയ ആളുകളെ മുന്നറിയിപ്പ് നല്കി തിരിച്ചയച്ചുവെങ്കില്‍ പിന്നീട് വന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
2021-05-01

