രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ കോവിഡ് വ്യാപനത്തിന് വെല്ലുവിളി

കോവിഡ് രോഗവ്യാപനത്തിന് വെല്ലുവിളിയാകുന്നത് കോവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികളെന്ന് പഠനം. കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നടന്ന സീറോളജിക്കല്‍ പഠനമാണ് ഇത് സംബന്ധിച്ച തെളിവുകള്‍ നിരത്തുന്നത്. കോവിഡ് മഹാമാരിയുടെ ആദ്യ തരംഗം അവസാനിക്കുമ്പോഴേക്കും വുഹാനിലെ ജനസംഖ്യയില്‍് 3.77 ശതമാനത്തിന്റെ ശരീരത്തില്‍് സാര്‍സ് കോവ്2 വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ കണ്ടെത്തിയിരുന്നു. പല സമൂഹങ്ങളിലും രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് തിരിച്ചറിയപ്പെടാതെ ഇപ്പോഴും വ്യാപിക്കുന്നതായും പഠനത്തില്‍ പറയുന്നു.അതുകൊണ്ട് രോഗലക്ഷണങ്ങള്‍ വരുമ്പോള്‍ മാത്രം പരിശോധന നടത്താതെ ഒരു പ്രദേശത്തെ നിരവധി പേരെ ഒരുമിച്ച് പരിശോധനയ്ക്ക് വിധേയമാക്കുന്ന പൂള്‍ഡ് ടെസ്റ്റിങ്ങ് സമീപനമാകും പ്രയോജനപ്പെടുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.