ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പ് ആയുധമാക്കിയതാണ് യു.ഡി.എഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം ;കെ.കെ ശൈലജ

കണ്ണൂർ: ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പ് ആയുധമാക്കിയതാണ് യു.ഡി.എഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരിക്കൽ ജനങ്ങളെ കബളിപ്പിച്ചു. പക്ഷെ എല്ലാക്കാലവും അത് നടക്കില്ല. കെ.കെ ശൈലജ പറഞ്ഞു.നൂറ് സീറ്റ് വരെ നേടി എൽ.ഡി.എഫ് ഭരണം നിലനിർത്തും.

കോവിഡ് കാലത്തെ പ്രവർത്തനവും സർക്കാരിന് നേട്ടമാകുമെന്നും കെ.കെ. ശൈലജ പറഞ്ഞു.കൂത്തുപറമ്പിൽ കെ.പി മോഹനൻ തോൽക്കുമെന്ന പ്രചാരണം തെറ്റാണ്. ജനം ജയിപ്പിക്കുന്നത് വ്യക്തികളെയല്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെയാണെന്നും ശൈലജ അഭിപ്രായപ്പെട്ടു.