ആരോഗ്യപ്രവര്‍ത്തക അശ്വതിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരോഗ്യ മന്ത്രി

covid death

വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യു.കെ. അശ്വതിയ്ക്ക് (24) ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി. ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണെന്ന് മന്ത്രി പറഞ്ഞു . അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.