ന്യൂഡല്‍ഹി : രാജ്യത്തിന് സഹായമെത്തിക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ലിക്വിഡ് ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിനായി ക്രയോജനിക് കണ്ടെയ്നറുകള്‍ രാജ്യത്തെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ടാറ്റാഗ്രൂപ്പും പ്രതിബദ്ധരാണ്. ്അതുകൊണ്ടാണ് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താനായി ക്രയോജനിക് കണ്ടെയ്നറുകള്‍ നല്‍കാന്‍ ടാറ്റാ ഗ്രൂപ്പ് തീരുമാനിച്ചതായി കമ്പനി ട്വിറ്ററില്‍ കുറിച്ചു. 24 ക്രയോജനിക് കണ്ടെയ്നറുകളാണ് കമ്പനി നല്‍കുക. ടാറ്റഗ്രൂപ്പിന് നന്ദിയറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഗി രംഗത്തെത്തി. ഇന്ത്യയിലെ ജനങ്ങള്‍ ഒരുമിച്ച് നിന്ന് കൊറോണയ്ക്കെതിരെ പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
2021-04-22