ഹൃദയത്തിന് ആശംസകള്‍ നേര്‍ന്ന് ചിരഞ്ജീവി

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഹൃദയത്തിന് ആശംസകളുമായി തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ട്വിറ്ററിലൂടെയാണ് താരത്തിന്റെ ആശംസ. പ്രിയ സുഹൃത്ത് മോഹന്‍ലാലിന്റെ മകന്‍ പ്രണവിനും ഹൃദയം ടീമിനും എല്ലാ ആശംസകളും എന്നാണ് ചിരഞ്ജീവി കുറിച്ചത്. കഴിഞ്ഞ ദിവസമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. കല്യാണി പ്രിയദര്‍ശനൊപ്പം ദര്‍ശന രാജേന്ദ്രനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. മെരിലാന്‍ഡിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.