മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്നും ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. നെഗറ്റീവായ ഉടന്‍ വീട്ടിലെത്തി ക്വാറന്റൈനില്‍ തുടരുകയാണെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പോയിട്ടില്ലെന്നും ആരോഗ്യമന്ത്രി വിമര്‍ശിച്ചു.കോവിഡ് പോസിറ്റീവായതോടെ വീട്ടില്‍ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാല്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു.