കോവിഡ് : പൊതുപരീക്ഷകള്‍ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്കഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിന് പ്രിയങ്ക കത്തയക്കുകയായിരുന്നു. ഭര്‍ത്താവ് റോബര്‍ട്ട് വധേര കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വീട്ടില്‍ ക്വാറന്റൈനിലാണ് പ്രിയങ്ക ഗാന്ധി. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും പരീക്ഷാ കേന്ദ്രം കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആയാല്‍ അതിന് ഉത്തരവാദികള്‍ കേന്ദ്രവും സിബിഎസ്ഇ ബോര്‍ഡുമായിരിക്കുമെന്നും പരീക്ഷ മാറ്റി വയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ പിന്തുണച്ച് നടന്‍ സോനു സൂദും രംഗത്തെത്തിയിരുന്നു.