തിരുവനന്തപുരം: സര്‍വകലാശാലയുടെ ഉത്തരക്കടലാസ് കത്തിക്കുത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പ്രൊഫസര്‍ അബ്ദുള്‍ ലത്തീഫിനോട് യുജിസി വിശദീകരണം തേടി. യൂണിവേഴ്‌സിറ്റി കോളേജില്‍ പരീക്ഷാ ചുമതല വഹിച്ചിരുന്ന അധ്യാപകന്‍ അബ്ദുള് ലത്തീഫിനെ കേരള സര്‍വകലാശാലയില്‍ അറബിക് പ്രൊഫസറായി നിയമിക്കാന്‍ തീരുമാനിച്ച വിഷയത്തിലാണ് യുജിസി വിശദീകരണം തേടിയത്.
യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നാണ് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ സമിതിയാണ് പരീക്ഷാചുമതല വഹിച്ചിരുന്ന അധ്യാപകന്‍ അബ്ദുള്‍ ലത്തിഫിനെ കുറ്റക്കാരനായി കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇയാളെ പരീക്ഷാ ജോലികളില്‍ നിന്ന് സ്ഥിരമായി ഡീബാര്‍ ചെയ്തിരുന്നു. സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും ശിക്ഷാനടപടികള്‍ക്ക് വിധേയനായ അധ്യാപകനെ സര്‍വകലാശാലയുടെ തന്നെ പരീക്ഷാ ചുമതലകള്‍ ഉള്ള ഒരു പോസ്റ്റിലേക്ക് നിയമിക്കാന്‍ യൂണിവേഴ്‌സിറ്റി എടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് സേവ് എഡ്യൂക്കേഷന്‍ ഫോറം യുജിസി സെക്രട്ടറിക്ക് നിവേദനം നല്കിയിരുന്നു. തുടര്‍ന്നാണ് വിശദീകരണം ചോദിച്ച് യുജിസി രംഗത്തെത്തിയത്്.അറബിക് ഭാഷാ ഗവേഷണത്തിന് രാഷ്ട്രപതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ അപേക്ഷകരുള്‍പ്പടെയുള്ളവരെ ഒഴിവാക്കി അബ്ദുള്‍ ലത്തീഫിന് നിയമനം നല്കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു.
2021-04-12