ധക്ക: ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം വാക്‌സിന്‍ നല്‍കി ഇന്ത്യ. ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ എംഎം നരവനെയാണ് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ അവിടുത്തെ സൈനികമേധാവിയായ ജനറല്‍ അസീസ് അഹമ്മദിന് വാക്‌സിന് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കകമാണ് കരസേനാമേധാവിയുടേയും സന്ദര്‍ശനം. ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെകുറിച്ചും ഭാവിയില്‍ വേണ്ട സഹകരണത്തെക്കുറിച്ചുമാണ് സൈനികമേധാവികളുടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഹിങ്ക്യന്‍് അഭയാര്‍ത്ഥി വിഷയത്തില്‍ നയപരമായ പരിഹാരം കാണുന്നതിന് ഇന്ത്യ ബംഗ്ലാദേശിനെ പിന്തുണയ്ക്കുമെന്ന് ചര്ച്ചയ്ക്ക് ശേഷം ജനറല്‍ അസീസ് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
2021-04-09