ഇടതുപക്ഷത്തിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ വളരെ സംതൃപ്തരാണെന്നും നിങ്ങള്‍ ഇങ്ങോട്ടുവരണ്ട, ജയിച്ചു എന്നുതന്നെ കരുതിക്കോളൂ എന്നാണ് പലരും പറയുന്നതെന്നും കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. സിനിമയിലും ടിവിയിലുമൊക്കെ കാണുന്നു. പിന്നെങ്ങനെയാണ് മണ്ഡലത്തിലുണ്ടാവുക എന്നായിരുന്നു ചിലരുടെയൊക്കെ ആരോപണം. ഇവരോടൊക്കെ ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ? 1330 കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് കൊല്ലത്ത് നടത്തിയത്. അങ്ങനെയുള്ള എംഎല്‍എ മണ്ഡലത്തില്‍ ഇല്ല എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ആവശ്യമുള്ള സ്ഥലത്ത് എംഎല്‍എ വരണമെന്നും അനാവശ്യ സ്ഥലങ്ങളില്‍ ചെന്ന് കൈ കാണിക്കലല്ല എംഎല്‍എയുടെ പണിയെന്നും അദ്ദേഹം പറഞ്ഞു. പലരും പറയുന്നുണ്ട് മുകേഷ് സ്വര്‍ണകരണ്ടിയുമായി ജീവിക്കുന്നയാളാണെന്ന്. ഞാന്‍ കൊണ്ട വെയിലിന്റെ ഒരംശം എങ്ങാനും ഇവര്‍ക്കിനി കൊള്ളാന്‍ പറ്റോ?. ചുട്ട വെയിലത്ത് നിന്ന്, അതിന്റെ കൂടെ എച്ച്എംഐ ലൈറ്റുകൂടെ അടിച്ചു തരും. അങ്ങനെ 40 കൊല്ലമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാനെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്നു പോലും വിചാരിച്ച ആളല്ല ഞാന്‍. അതുകൊണ്ട് തന്നെ മന്ത്രി സ്ഥാനത്തെ കുറിച്ചൊന്നും ഞാന്‍ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആസിഫ് അലിയും ഇന്നസെന്റ് ചേട്ടനുമൊക്കെ ഇങ്ങോട്ടു വിളിച്ചു പറഞ്ഞ് വന്നതാണെന്നും എന്നെ ജയിപ്പിക്കാന്‍ വേണ്ടി ഒന്ന് വരണേ, ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാന്‍ നമ്മളെ കിട്ടില്ലെന്നും മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കലും വരില്ലെന്നും അദ്ദേഹം പറഞ്ഞു.
2021-04-05