പിണറായി വിജയന് ക്യാപ്റ്റനല്ല, സഖാവാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ക്യാപ്റ്റനെന്ന് വിളിക്കുന്നത് മാധ്യമങ്ങളോ സമൂഹമാധ്യമങ്ങളോ ആണ്. സര്‍ക്കാരിന്റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അത്ഭുതമല്ല. മുന്നണിയുടെ വികസന അജണ്ട നടപ്പാക്കിയതിന്റെ നേട്ടമാണത്. അതിന്റെ നായകനാണ് മുഖ്യമന്ത്രിയെന്നും കാനം പറഞ്ഞു.
കമ്മ്യൂണിസ്റ്റുക്കാർ ക്യാപ്റ്റൻ എന്ന് വിളിക്കാറില്ല. ക്യാപ്റ്റനെന്ന് വിളിക്കുന്നത് മാധ്യമങ്ങളോ സമൂഹമാധ്യമങ്ങളോ ആണ്. സർക്കാരിന്റെ നേട്ടം മുന്നണിയുടെ നേട്ടമാണ്. ക്യാപ്റ്റൻ എന്ന് വിളിക്കുന്നവരാണ് അത് സംബന്ധിച്ച് പറയേണ്ടതെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. സര്‍ക്കാരിന്റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അദ്ഭുതമല്ല. മുന്നണിയുടെ വികസന അജൻഡ നടപ്പാക്കിയതിന്റെ നേട്ടമാണത്. അതിന്റെ നായകനാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.