ആലപ്പുഴ: പൊതുമരാമത്ത് നിര്‍മ്മാണങ്ങള്‍, സ്‌കൂള്‍, ആശുപത്രി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്തേത് പോലെ മറ്റൊരു വികസനമുണ്ടായിട്ടോണ്ടോയെന്ന് ജി സുധാകരന്‍. വികസനത്തിനാണ് വോട്ടെങ്കില്‍ ഇത്തവണ ഇടതുമുന്നണി വന്‍ മുന്നേറ്റം നടത്തുമെന്നും അരി വിവാദം ഉണ്ടാക്കേണ്ടിയിരുന്നില്ലെന്ന് യു.ഡി.എഫുകാരില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടെന്നും ഇരട്ടവോട്ട് ഗുരുതര വീഴ്ചയാണ്. അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സുധാകര്‍ പറഞഅഞു. ആലപ്പുഴയില്‍ കഴിഞ്ഞ തവണ ഒമ്പതു മണ്ഡലങ്ങളില്‍ എട്ടും ഇടതുമുന്നണിക്കായിരുന്നു. ജയിച്ച സീറ്റുകള്‍ നഷ്ടമാകില്ലെന്നും ചില മണ്ഡലങ്ങളില്‍ നല്ല മത്സരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2021-04-02