ന്യൂഡൽഹി : ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണകള്ളക്കടത്ത് കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെടുന്നു. ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ഈ കേസ് സംബന്ധിച്ച വിവരങ്ങള്‍ അജിത് ഡോവല്‍ ശേഖരിച്ചതായാണ് പുറത്തുവരുന്ന വിവരം. നേരത്തെ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്ത് കേസുമായി ബന്ധപെട്ട കാര്യങ്ങൾ നിരീക്ഷിക്കുകയായിരുന്നു. സ്വർണക്കടത്തിലെ എല്ലാ വിവരങ്ങളും പുറത്തു കൊണ്ട് വരുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമം. അന്താരാഷ്ട്രബന്ധങ്ങളുള്ള
കേസായതുകൊണ്ട് തന്നെ പഴുതുകളടച്ചുള്ള അന്വേഷണത്തിനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്.
2020-07-09