തിരുവനന്തപുരം: ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി. വൈകീട്ട് 6 മണിക്കുശേഷം അരമണിക്കൂർ വെദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് നടപടി. വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി അഭ്യർത്ഥിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെഎസ്ഇബിയുടെ അഭ്യർത്ഥന.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഇന്ന് ( 30.09.2024 ) വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ ഇന്ന് വൈകീട്ട് 6 മണിക്കുശേഷം അരമണിക്കൂർ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് മാന്യ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

