തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടറാകും. ടി കെ വിനോദ് കുമാര്‍ സ്വയം വിരമിക്കുന്ന ഒഴിവിലാണ് നിയമനം. സി എച്ച് നാഗരാജുവിനെ ക്രൈംബ്രാഞ്ച് ഐ ജിയാക്കി. ഐ ജി. അര്‍ഷിത അത്തല്ലൂരി ബെവ്‌കോ എം ഡിയാകും.
വിനോദ് കുമാർ വിരമിക്കുമ്പോള്‍ യോഗേഷ് ഗുപ്ത ഡിജിപി തസ്തികളിലേക്ക് ഉയർത്തേണ്ടതായിരുന്നു. എന്നാല്‍, ബിഎസ്എഫ് മേധാവി സ്ഥാനത്തു നിന്നും കേരള കേഡറിലേക്ക് ഡിജിപി റാങ്കിലുള്ള നിധിൻ അഗർവാള്‍ മടങ്ങിവരുന്നതിനാൽ യോഗേഷ് ഗുപ്തയുടെ സ്ഥാനകയറ്റം ഇപ്പോള്‍ ഉണ്ടാകില്ല.
ആദ്യമായാണ് ബെവ്ക്കോയുടെ തലപ്പത്ത് ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കുന്നത്. എഡിജിപി എസ്.ശ്രീജിത്തിനാണ് പൊലീസ് ആസ്ഥാനത്തിൻ്റെ ചുമതല. ഐജി എ.അക്ബറാണ് പുതിയ ഗതാഗത കമ്മീഷണർ.
ഐജി സി.എച്ച്. നാഗരാജുവിനെ ക്രൈം ബ്രാഞ്ച് ഐജിയാക്കി. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയായി അജീതാ ബീഗത്തെ നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിനെ തൃശൂരിലേക്ക് നിയമിച്ചു. കണ്ണൂർ റെയ്ഞ്ചിൻെറ ചുമതലയുമുണ്ടാകും. ഡിഐജി ജയനാഥിനെ പൊലീസ് .കൺസ്ട്രഷൻ കോർപ്പറേഷൻ എംഡിയായും നിയമിച്ചു.

