അയോദ്ധ്യ രാമക്ഷേത്രത്തിന് നേരെ ഭീഷണിയുമായി ജെയ്ഷെ മുഹമ്മദ്; സുരക്ഷ ശക്തമാക്കി അധികൃതർ

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന ഭീഷണി മുഴക്കി ഭീകര സംഘടന. കുപ്രസിദ്ധ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ക്ഷേത്രം തകർക്കുമെന്ന് ഭീഷണി ഉയർത്തിയത്. ശബ്ദസന്ദേശത്തിലൂടെയായിരുന്നു ഭീഷണി മുഴക്കിയത്.

അതേസമയം, ഭീഷണിയെത്തുടർന്ന് അയോധ്യയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അയോധ്യയിലെ മഹർഷി വാൽമീകി വിമാനത്താവളത്തിലും സുരക്ഷ ഉയർത്തിയായി അധികൃതർ അറിയിച്ചു.

ഈ വർഷം ജനുവരിയിലാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത്. സിനിമ- രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത്, ആലിയ ഭട്ട്, രൺബീർ കപൂർ, വിക്കി കൗശൽ, കത്രീന കൈഫ്, റിഷബ് ഷെട്ടി തുടങ്ങിയ താരങ്ങളെല്ലാം ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു.