ന്യൂഡൽഹി: അജിത് ഡോവൽ രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും. മൂന്നാം എൻഡിഎ സർക്കാരിലും സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല ഡോവലിന് നൽകുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. 1968 ബാച്ച് ഐപിഎസ് ഓഫീസറാണ് അജിത് ഡോവൽ. ദേശീയ സുരക്ഷ, സൈനിക നടപടികൾ, ഇന്റലിജൻസ് തുടങ്ങിയ മേഖലകളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പി കെ മിശ്രയും തുടരും. പ്രിൻസിപ്പിൽ സെക്രട്ടറിയായ മിശ്രയാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഭരണപരമായ ചുമതലകളും നിയമനങ്ങളും കൈകാര്യം ചെയ്യുന്നത്. പി.കെ മിശ്ര 1972 ബാച്ചിലെ ഐഎഎസ് ഓഫീസറാണ്.

